ഇനിയില്ല ഈ പുഞ്ചിരി…

വാർദ്ധക്യത്തിൽ ഒറ്റപ്പെട്ട് രോഗങ്ങളാൽ വലഞ്ഞ ഹർഷ കുമാറും തങ്കമ്മയും ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പീസ് വാലിയിൽ എത്തിയത്..

തങ്കമ്മയെ തനിച്ചാക്കി ഹർഷ കുമാർ ഇന്നലെ യാത്രയായി.

വീഴ്ചയിൽ നട്ടെല്ലിന് പരിക്കേറ്റ് നെഞ്ചിനു കീഴിലേക്ക് തളർന്ന അവസ്ഥയിലാണ് ഹർഷ കുമാർ പീസ് വാലിയിൽ എത്തിയത്.തങ്കമ്മയാവട്ടെ കാൻസർ ബാധിതയും.

വേദനകൾക്ക് അറുതി നൽകി സന്തോഷത്തോടെയായിരുന്നു ഇരുവരും പീസ് വാലിയിൽ കഴിഞ്ഞിരുന്നത്.

തങ്കമ്മ ഹർഷ കുമാറിന് മുത്തം നൽകി യാത്രയാക്കുന്ന രംഗം ഏവരുടെയും കണ്ണുനനയിച്ചു.

ആദരാഞ്ജലികൾ.

 

Skip to content